വിതുര: ലോക്ക് ഡൗൺ ലംഘിച്ചതിന് 20 പേർക്കെതിരെ വിതുര പൊലീസ് കേസെടുത്തു. ഒരാഴ്ചക്കിടെ തൊളിക്കോട്, വിതുര പഞ്ചായത്തുകളിലായി പൊലീസ് നൂറോളം കേസെടുത്തിട്ടുണ്ട്. അഞ്ചുബൈക്കുകളും പൊലീസ് പിടികൂടി. കാരണം കൂടാതെ ബൈക്കുകളിൽ കറങ്ങി നടന്ന 10 പേർക്കെതിരെയും കൂട്ടം കൂടി നിന്നതിന് അഞ്ചുപേർക്കെതിരെയും ചായം മങ്കാട്ട് ചീട്ടുകളിച്ച അഞ്ചുപേർക്കെതിരെയും കേസെടുത്തു. ഇനിയുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് വിതുര സി.ഐ എസ്. ശ്രീജിത്ത്‌ അറിയിച്ചു.