ചിറയിൻകീഴ് : ചിറയിൻകീഴ് പഞ്ചായത്ത് നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കോട്ടപ്പുറം വാർഡിൽ നിന്നും ജൈവ പച്ചക്കറികൾ സംഭാവന നൽകി. കോട്ടപ്പുറം വാർഡിലെ കുടുംബശ്രീയുടെ ഭാരവാഹികളായ ഷുമ, സിന്ധു എന്നിവരിൽ നിന്ന് പച്ചക്കറി ഏറ്റുവാങ്ങി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീനയ്ക്ക് കൈമാറി. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സരിത, പഞ്ചായത്ത് അംഗങ്ങളായ പഞ്ചമം സുരേഷ്, മോനി ശാർക്കര, ജോഷിബായി, പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ പി. മുരളി, വി. വിജയകുമാർ, ജി. വ്യാസൻ, സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതിലക്ഷ്മി, അജിത, ശ്രീരേഖ, ശ്രീദേവി എന്നിവർ പങ്കെടുത്തു.