നെയ്യാറ്റിൻകര :അണിയൂർ, ബാലരാമപുരം, കല്ലുംമൂട് ശ്രീമഹാദേവി ക്ഷേത്രത്തിൽ ഏപ്രിൽ 7 മുതൽ 13 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മീന അത്ത മഹോത്സവം ക്ഷേത്ര ആചാരങ്ങൾ മാത്രമായി നടത്തും. പ്രഭാത സായാഹ്ന ഭക്ഷണങ്ങൾ, സമൂഹ സദ്യ, സാംസ്കാരിക സമ്മേളനങ്ങൾ, തൃപ്പൊങ്കാല,കലാപരിപാടികൾ,താലപ്പൊലി ഘോഷയാത്ര തുടങ്ങിയവ പൂർണമായും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.