കല്ലമ്പലം: സൗജന്യറേഷൻ വിതരണത്തിൽ ക്രമക്കേട് നടത്തിയ ചിറയിൻകീഴ് താലൂക്കിലെ രണ്ടു കടകളുടെ ലൈസൻസ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങൾ വിതരണം നടത്തിയതിനും സൗജന്യ റേഷൻ അളവ് കുറച്ച് നൽകിയതിനുമാണ് നടപടി. മാലിന്യം കലർന്ന റേഷൻ സാധനങ്ങളും തിരിമറി നടത്തിയ ധാന്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.പേരൂർ ചാന്നാർകോണത്തെ നമ്പർ283, പോങ്ങനാട്ടെ നമ്പർ247 എന്നീ കടകളുടെ ലൈസൻസാണ് നഷ്ടമായത്. പകരം 282,246 കടകളിൽ നിന്ന് പ്രദേശവാസികൾക്ക് റേഷൻ വാങ്ങാം.താലൂക്ക് സപ്ലൈ ഓഫീസർ വി.ആർ.ഷാജി, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എ.സുലൈമാൻ,വി.ആർ.മനുജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.