തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കായി തിരുവനന്തപുരം നോർത്ത് പോസ്റ്റൽ ഡിവിഷന്റെ കീഴിൽ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. സേവിംഗ്സ് ബാങ്ക് നിക്ഷേപം, പണം പിൻവലിക്കൽ, ഇ - മണി ഓർഡറുകൾ, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് പ്രീമിയം എന്നിവയ്ക്കുള്ള സൗകര്യം സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസുകളിൽ ലഭിക്കും. സമീപത്തെ പ്രധാന പോസ്റ്റ് ഓഫീസിനോട് ചേർന്ന പ്രദേശങ്ങളിലാണ് ഇതിന്റെ സേവനം ലഭിക്കുക. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം.

സ്ഥലവും സമയവും

ഇന്ന്

തുമ്പ സെന്റ് സേവേഴ്സ് കോളേജ് - രാവിലെ 10 മുതൽ 11 വരെ,

കഴക്കൂട്ടം - 11 മുതൽ 12 വരെ, കണിയാപുരം - ഉച്ചയ്‌ക്ക് ഒന്നു മുതൽ രണ്ട് വരെ,

പള്ളിപ്പുറം - 2 മുതൽ 3 വരെ


ചൊവ്വ


കിഴുവലം - രാവിലെ 10 - 11, അവനവഞ്ചേരി 11 - 12 മണി,

ആലംകോട് ഉച്ചയ്ക്ക് 12, കല്ലമ്പലം 2 - 3,


ബുധൻ

മൂങ്ങോട് രാവിലെ 10 - 11, ചെറുന്നിയൂർ 11-12,

മണമ്പൂർ ഉച്ചയ്ക്ക് 12, വടശ്ശേരിക്കോണം 2-3


വ്യാഴം

നാവായിക്കുളം രാവിലെ 11- 12,

പള്ളിക്കൽ കിളിമാനൂർ - ഉച്ചയ്ക്ക് - 12, മടവൂർ പള്ളിക്കൽ 2 - 3


ശനി

പെരുങ്ങുഴി രാവിലെ 10-11, ചിറയിൻകീഴ്11-12,

അഞ്ചുതെങ്ങ് ഉച്ചയ്ക്ക് 12,

കടക്കാവൂർ 23


തിങ്കൾ (13 -04 )

വക്കം രാവിലെ 10 - 12,

വെന്നിക്കോട് 11 - 12,

മേൽവെട്ടൂർ ഉച്ചയ്ക്ക് 12

നെടുങ്ങണ്ട 2 - 3


ചൊവ്വ (14 - 04 )

ശ്രീനിവാസപുരം രാവിലെ 10 - 11,

അയിരൂർ വർക്കല 11 - 12,

ഇടവ ഉച്ചയ്ക്ക് 12

പാളയംകുന്ന് 2 - 3


മൊബൈൽ പോസ്റ്റോഫീസിന്റെ

ശരിയായ റൂട്ട് അറിയാൻ

കൺട്രോൾ റൂം ഫോൺ:

04712464814, 2464794.