നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ നിരോധനാജ്ഞ ലംഘിച്ച് ജില്ലയൊട്ടാകെ പുറത്തിറങ്ങിയ 133 പേർക്കെതിരെ കന്യാകുമാരി പൊലീസ് കേസെടുത്തു.100 വാഹനങ്ങളും പിടിച്ചെടുത്തു.ഇതുവരെ നിരോധനാജ്ഞ ലംഘിച്ച 1648 പേർക്കെതിരെ പൊലീസ് കേസ് എടുക്കുകയും 1301 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്നുമുതൽ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ശ്രീനാഥ് അറിയിച്ചു.