തിരുവനന്തപുരം : ഇന്നലെ ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് നേരിയ ആശ്വാസമായി. ഇതുവരെയുള്ള കണക്കനുസരിച്ച് 15 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു ഇറ്റലിക്കാരനുമുണ്ട്. അഞ്ചു പേരുടെ രോഗം ഭേദമായി. ഒമ്പതു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ പുതുതായി 156 പേർ രോഗനിരീക്ഷണത്തിലായി. 59 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. വിവിധ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു. 23 പേരെ ഡിസ്ചാർജ് ചെയ്തു. പോസിറ്റീവായിരുന്ന ഒരാൾ കൂടി പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കരുതൽ നിരീക്ഷണത്തിലായി.
ഇന്നലെ പോസിറ്റീവായ തിരുവല്ലം സ്വദേശിയുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും രോഗനിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 36 പേരും ജനറൽ ആശുപത്രിയിൽ 28 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 3 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഒരാളും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.ടിയിൽ 6 പേരും കിംസിൽ 6 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും ഉൾപ്പെടെ 88 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഇന്നലെ 260 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 115 ഫലവും നെഗറ്റീവാണ്. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 86 പേരെയും വിമെൻസ് ഹോസ്റ്റലിൽ 46 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 47 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 16 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 170 പേരെയും വിഴിഞ്ഞം സെന്റ് മേരീസ് സ്കൂളിൽ 103 പേരെയും പൊഴിയൂർ എൽ.പി.സ്കൂളിൽ 72 പേരെയും പൊഴിയൂർ സെന്റ് മാതാ സ്കൂളിൽ 73 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 659 പേർ നിരീക്ഷണത്തിലുണ്ട്.
*ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 3099 ടീമുകൾ ഇന്നലെ 15028 പേരെ വീടുകളിൽ എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.
1.ആകെ നിരീക്ഷണത്തിലായത് -18093
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ -17346
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -88
4. പുതുതായി നിരീക്ഷണത്തിലായവർ - 156