dr-jaems-kurinal-61

കോതമംഗലം: കോതമംഗലം രൂപതാംഗവും കുര്യനാൽ വർക്കിച്ചന്റെ മകനുമായ ഡോ. ജെയിംസ് കുര്യനാൽ (61) ജർമനിയിൽ നിര്യാതനായി.

1984ൽ വൈദികപട്ടം സ്വീകരിച്ചു. ബഹുഭാഷ പണ്ഡിതനും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും നേടിയ ഇദ്ദേഹം സത്‌ന സെന്റ് എഫ്രേംസ്, ബംഗളൂരു സെന്റ് പീറ്റേഴ്‌സ്, തിരുവനന്തപുരം മലങ്കര മേജർ സെമിനാരി എന്നിവിടങ്ങളിൽ ദീർഘകാലം അദ്ധ്യാപകനായും ഇന്ത്യയിലും വിദേശത്തും വിവിധ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജർമനിയിലെ വർസ്ബർഗ് രൂപതയിൽ 2017 ജൂൺ മുതൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. സഹോദരങ്ങൾ: സിസ്റ്റർ ഗ്ലോറി എസ്.എച്ച് (ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം), ജോയി ജോർജ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോർജ് എച്ച്.എസ്.എസ്, മുതലക്കോടം), സെലീനാമ്മ ടോമി, ശാന്തമ്മ ജോയി, ടോമി. സംസ്‌കാരം പിന്നീട്.