അഞ്ചാലുംമൂട്: ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കടവൂർ മതിലിൽ ജോബിൻ വില്ലയിൽ ജോർജ് ബർണബാസാണ് (65) മരിച്ചത്. കഴിഞ്ഞദിവസം രാത്രി കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലാണുകണ്ടത്. ഭാര്യയും മകളും വിദേശത്ത് പോയതിനെ തുടർന്ന് മകനോടൊപ്പം കഴിയുകയായിരുന്നു. കൊവിഡ് രോഗ പശ്ചാത്തലത്തിൽ സ്രവം പരിശോധിക്കും . ഭാര്യ: ജെയിൻ, മക്കൾ: ജോബിൻ, ആനി.