ks

കുവൈറ്റ്: കൊവിഡ് ബാധിച്ച് കുവൈറ്റിൽ ഇന്ത്യാക്കാരൻ മരിച്ചു. വൈറസ് ബാധയെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കുവൈറ്റിൽ വിദേശികൾക്കാണ് കൂടുതലും കൊവിഡ് ബാധിച്ചിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കണക്കുകൂട്ടലുകളെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് കൊവിഡ് പടരുന്നത്. ഒരു മരണം ഉണ്ടായതോടെ കുവൈറ്റ് ഭരണാധികാരികൾ പകച്ച് നിൽക്കുകയാണ്. ഗൾഫിൽ കൊവിഡ് ഏറ്റവും കൂടുതൽ പടരുന്ന രാജ്യമായി കുവൈറ്റ് മാറിയിരിക്കുകയാണ്.