പൂവാർ:കൊവിട്19 പ്രതിരോധത്തിന്റെ ഭാഗമായി പൂവാർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീരദേശ മേഖല അണുവിമുക്തമാക്കി.പൂവാർ,കരുംകുളം,കൊച്ചുതുറ,പുതിയതുറ,പുല്ലുവിള,കാഞ്ഞിരംകുളം എന്നിവിടങ്ങളിലെ 17 റേഷൻ കടകൾ,8 എ.ടി.എമ്മുകൾ,ഇസാഫ്,എസ്.ബി.ഐ,ഫെഡറൽ തുടങ്ങിയ ബാങ്കുകൾ,കരുംകുളം സർവീസ് സഹകരണ ബാങ്കും പട്ടികജാതി സർവീസ് സഹകരണ ബാങ്കും പുതിയതുറ കുരിശടി,നൻമസ്റ്റോർ,കരുംകുളം പഞ്ചായത്ത്,വില്ലേജ് ഓഫീസ്,പോസ്റ്റ് ഓഫീസ്,സപ്ലൈകോ മാർക്കറ്റ് എന്നിവിടങ്ങളാണ് അണുവിമുക്തമാക്കിയത്. സീനിയർ ഫയർ റെസ്‌ക്യു ഓഫീസർ രമേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അനീഷ്,അനിൽകുമാർ,അജിത്കുമാർ,രാജൻ,ഹോം ഗാർഡ് ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.