വർക്കല വർക്കല നഗരസഭയിലെ 258 കുടുംബശ്രീ യൂണിറ്റുകൾ അഗതിരഹിത കേരളം ഗുണഭോക്താക്കൾക്ക് കൊവിഡ് കാലത്ത് ഒരു കൈത്താങ്ങായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി. 3 വയോജന അയൽക്കൂട്ടങ്ങളും ഒരു ഭിന്നശേഷി അയൽകൂട്ടവും, ഒരു ട്രാൻസ്ജെൻഡർ അയൽക്കൂട്ടം ഉൾപ്പെടെയാണ് 258 കുടുംബശ്രീ യൂണിറ്റുകൾ വർക്കല നഗരസഭ സി.ഡി.എസിന്റെ കീഴിലുള്ളത്. ഇവരെല്ലാവരും തന്നെ കൊവിഡ് ഭീതി അകറ്റുന്നതിനുള്ള കർമ്മപരിപാടികളുമായി സജീവമായി രംഗത്തുണ്ട്. ബോധവത്കരണവും മാസ്ക്, സാനിറ്റൈസർ എന്നിവ വിതരണവും ചെയ്യുന്നുണ്ട്. കിടപ്പ് രോഗികൾക്ക് ഭക്ഷണം എത്തിക്കാനും കുടുംബശ്രീ പ്രവർത്തകർ റെഡി. കൂടാതെ ഭക്ഷണം ആവശ്യമുള്ളവർക്ക് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചൻ വഴി അതാത് വീടുകളിലും ഭക്ഷണം എത്തിക്കും. കുടുംബശ്രീ വർക്കല സി.ഡി.എസിന്റെ കീഴിൽ മൂന്ന് കമ്മ്യൂണിറ്റി കിച്ചനുകൾ വർക്കലയിൽ ക്രമീകരിച്ചിട്ടുണ്ട്. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജയും അക്കൗണ്ടന്റ് ആതിരയുമാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. കുടുംബശ്രീയുടെ സേവനങ്ങൾക്ക് 9747811939, 7592846784.