വർക്കല: ലൈഫ് പാർപ്പിട പദ്ധതിക്ക് മുൻതൂക്കം നൽകികൊണ്ടുള്ള ബഡ്ജറ്റ് ചെമ്മരുതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അവതരിപ്പിച്ചു.പ്രസിഡന്റ് എ. എച്ച്. സലീം അദ്ധ്യക്ഷത വഹിച്ചു. 41,10,23,166 രൂപ വരവും 40,96,59,058 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ്.ലൈഫ് പാർപ്പിട പദ്ധതിക്ക്‌ ഒരു കോടിരൂപ,വീടുകളുടെ അറ്റകുറ്റപ്പണിക്ക്‌ 1.3o കോടി ,റോഡുകളുടെ നവീകരണത്തിന് 1.60കോടി ,പുതിയ റോഡുകൾക്ക് 57 ലക്ഷം എന്നിങ്ങനെയുമാണ് വകയിരുത്തിയത്.തൊഴിലുറപ്പ് പദ്ധതിക്ക് 10 കോടി രൂപയാണ്.കാർഷികമേഖലയിൽ 25 ലക്ഷം,കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമുളള പദ്ധതിക്ക് 35 ലക്ഷം,വനിത ക്ഷേമത്തിന് 41 ലക്ഷം,മൃഗസംരക്ഷണ പദ്ധതിക്ക് 36 ലക്ഷം,ആശുപത്രികൾക്ക് മരുന്നു വാങ്ങാൻ 25 ലക്ഷം,പാലിയേറ്റീവ് കെയറിന് 15 ലക്ഷം, അംഗൻവാടി അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം,വിട്ടു കിട്ടിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 65 ലക്ഷം,കുടിവെളളവിതരണം 35 ലക്ഷം, തെരുവ് വിളക്കിന് 40 ലക്ഷം,സ്കൂൾ കുട്ടികൾക്കുളള പ്രഭാതഭക്ഷണം 12 ലക്ഷo,പാഥേയം പദ്ധതിക്ക് 6 ലക്ഷം,അംഗൻവാടി പോഷകാഹാരത്തിന് 16 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.