നെയ്യാറ്റിൻകര:വീടുകളിലും ഐസൊലേഷൻ ക്യാമ്പുകളിലുമായി 1436പേർ നെയ്യാറ്റിൻകരയിൽ നിരീക്ഷണത്തിലുണ്ടെന്ന് കെ.ആൻസലൻ എം.എൽ.എ അറിയിച്ചു.വിദേശത്ത് നിന്നെത്തിയ 279പേരും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നുമെത്തിയ 1157പേരും ഉൾപ്പടെയാണിത്. മണ്ഡലത്തിൽ മൂന്ന് ഐസൊലേഷൻ ക്യാമ്പുകളുണ്ട്.പൊഴിയൂർ സെന്റ് മാത്യൂസ് ഹൈസ്‌കൂളിലും ഗവൺമെന്റ് യു.പി.എസിലുമായി 145പേരും നെയ്യാറ്റിൻകര നിംസ് ആശുപത്രി ഹോസ്റ്റലിൽ 28പേരുമുണ്ട്. നിരീക്ഷണത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരോടും പൊലീസിനോടും സഹകരിക്കണമെന്ന് എം.എൽ.എ പറഞ്ഞു.