കല്ലമ്പലം: ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പച്ചക്കറി വിളയിച്ചെടുക്കുന്നതിന് വേണ്ടി കൃഷിവകുപ്പ് നടപ്പിലാക്കിയ വീട്ടിൽ ഇരിക്കാം വിളവെടുക്കാം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കർഷകനായ മൈലവിള വീട്ടിൽ ഷാജിക്കും അമ്മ നബീസ ബീവിയ്ക്കും പച്ചക്കറികളും വിത്തുകളും നൽകി അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. തുടർന്ന് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.ജെ. നഹാസ് അദ്ധ്യക്ഷനായി. വീടുകളിൽ വിളയിച്ചെടുത്ത പച്ചക്കറികൾ വാർഡുമെമ്പറും വോളന്റിയർമാരും ചേർന്ന് പച്ചക്കറി ലഭിക്കാത്ത വീടുകളിൽ വിതരണം ചെയ്യും. പദ്ധതിയുടെ വിജയത്തിനായി കൃഷി ഓഫീസർ വി.ബി. സജു, അസിസ്റ്റന്റ് കൃഷി ഓഫീസർ നിഷ എന്നിവർ ചേർന്നുള്ള സമിതിക്ക് രൂപം കൊടുത്തു. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, മെമ്പർ പ്രശോഭന, കാർഷിക സമിതി അംഗങ്ങളായ വലിയവിള സമീർ, രതീഷ് നീറുവിള, അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.