ചിറയിൻകീഴ്: മിൽകോ ഡയറി കാർഷിക വിഭവങ്ങൾ,പാൽ, പാലുല്പന്നങ്ങൾ ഇവയുടെ സഞ്ചരിക്കുന്ന സംഭരണ-വിതരണ വാഹനത്തിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും മിൽകോ ഡയറി അങ്കണത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തൃദീപ് കുമാർ,വാർഡ് മെമ്പർ മധുസൂദനൻ, മിൽകോ ഡയറി പ്രസിഡന്റ് പഞ്ചമം സുരേഷ്, വൈസ് പ്രസിഡന്റ് എസ്.ബൈജു, സെക്രട്ടറി ആർ.അനിൽകുമാർ എന്നിവർ പങ്കെടുത്തു. മിൽകോയുടെ എല്ലാ ഔട്ടുലൈറ്റുകളിലും പച്ചക്കറികളും പാലപല്പന്നങ്ങളും ലഭിക്കും.