തിരുവനന്തപുരം: കൊവിഡ് 19 ന്റെ മറവിൽ ഈ വർഷത്തെ ട്രോളിംഗ് നിരോധനം ഒഴിവാക്കാൻ നടക്കുന്ന നീക്കത്തെ ചെറുക്കുമെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം അറിയിച്ചു. മൺസൂൺ ട്രോളിംഗ് നിരോധനം മത്സ്യസമ്പത്ത് സംരക്ഷിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞതാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബത്തിന് മാസം പതിനായിരം രൂപവീതം മൂന്നുമാസത്തേയ്ക്ക് നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി.പീറ്റർ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി വി.ഡി.മജീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.