photo

നെടുമങ്ങാട് :വീട്ടിലിരിക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന്റെ ഭാഗമായി ഇരിഞ്ചയം രാമപുരത്ത്കുഴി ശ്രീരാജരാജേശ്വരി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സായാഹ്ന ഭക്ഷണ വിതരണത്തിന് തുടക്കമായി.ഉച്ചഭക്ഷണത്തിന് പുറമെ ഡി.വൈ.എഫ്.ഐ,ശിവസേന പ്രവർത്തകരുടെ സഹായത്തോടെയാണ് വീടുകളിൽ സായാഹ്ന ഭക്ഷണം എത്തിച്ച് വിതരണം ചെയ്യുന്നത്.ശിവസേന മണ്ഡലം പ്രസിഡന്റും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചെല്ലാംകോട് സുരാജിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും വാർഡ് കൗൺസിലർ ബി.സതീശനും നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.ശിവസേന മണ്ഡലം സെക്രട്ടറി പ്രമോദ് ആനാട്,ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ഷിജു ചിറയിൻകോണം, മോഹനചന്ദ്രൻ താന്നിമൂട്, പുഷ്പരാജൻ രാമപുരത്തുകുഴി, ശിവസേന മണ്ഡലം ഭാരവാഹി അജിത് കുശർകോട് എന്നിവർ പങ്കെടുത്തു.നഗരസഭ,പഞ്ചായത്തു പരിധിയിലെ 14 വാർഡുകളിൽ ഉച്ചഭക്ഷണവും സായാഹ്ന ഭക്ഷണവും എത്തിച്ചു കൊടുക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.ഫോൺ : 9495834129.