photo

നെടുമങ്ങാട് :കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ടൗണിൽ ജനകീയ കിച്ചൻ ആരംഭിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വീടുകളിൽ ഭക്ഷണപ്പൊതി എത്തിക്കുന്നതാണ് പദ്ധതി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ മണ്ഡലം പ്രസിഡന്റുമാരായ കെ.ജെ ബിനു,കരുപ്പൂര് സതീഷ്കുമാർ,പോഷക സംഘടനാ നേതാക്കളായ സജാദ് മന്നൂർക്കോണം,ശരത് ശൈലേശ്വരൻ എന്നിവർക്ക് ഭക്ഷണപ്പൊതികൾ കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു.വിതരണത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ,ടി.അർജുനൻ, എൻ.ഫാത്തിമ,മന്നൂർക്കോണം രാജേഷ്, വാണ്ട സതീഷ്, ആർ.ആർ രാജേഷ്, രാജശേഖരൻ നായർ,ഹാഷിം റഷീദ്, കരുപ്പൂര് ഷിബു എന്നിവർ നേതൃത്വം നൽകി.