കാട്ടാക്കട:കാട്ടാക്കടയിൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ കോവിഡ് 19പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ സന്ദർശിച്ച് തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു.കുളത്തുമ്മൽ വില്ലേജ് ഓഫീസർ ഗോപകുമാർ,പൊലീസ് ഉദ്യോഗസ്ഥരായ മുകേഷ്,സിജു,ഹരിതകർമ്മസേന സൂപ്പർവൈസർ പി.ഗോപിനാഥൻ നായർ,ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രീയദർശനൻ,ഷിജുതമ്പി,തുടങ്ങിയവർ നേതൃത്വം നൽകി.