വെള്ളറട: നെയ്യാറ്റിൻകര ഡിവൈ എസ് .പി ക്കുകിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് പൊലീസ് കീഴാറൂർ ശാസ്താംകോണത്ത് നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് 18 ലിറ്റർ കോട പിടികൂടി. വീട്ടുടമ ശാസ്താംകോണം ചെറുവണ്ണൂർ വടക്കുംകര പുത്തൻവീട്ടിൽ കമലം( 48 ) പിടിയിലായി . കൂടെയുണ്ടായിരുന്ന രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ആര്യങ്കോട് സി ഐ പ്രദീപ് കുമാർ, എസ് ഐ സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിയിലായ കമലത്തിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.