ആറ്റിങ്ങൽ: ലോക്ക്ഡൗണിൽ ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം നേരിടുന്നവർക്ക് ധാന്യങ്ങളെത്തിക്കുന്ന പദ്ധതി ആറ്റിങ്ങൽ അമർ ഹോസ്‌പിറ്റലുമായി സഹകരിച്ച് ഇന്ത്യൻ റെഡ് ക്രോസ് നടപ്പിലാക്കി.ആറ്റിങ്ങൽ മേഖലയിൽ അടിയന്തര സാമ്പത്തിക സഹായവും 15 കിറ്റുകളും വിതരണം ചെയ്‌തു.അമർ ഹോസ്‌പിറ്റൽ എം.ഡിയും ഇന്ത്യൻ റെഡ് ക്രോസ് ചിറയിൻകീഴ് ബ്രാഞ്ച് രക്ഷാധികാരിയുമായ ഡോ.രാധാകൃഷ്ണൻ നായർ,ഹരി ജി. ശാർക്കര,മധുസൂദനൻ,ആറ്റിങ്ങൽ അജിത്ത്,പ്രസാദ്,വിപിൻ രാജ്,ശ്രീകൃഷ്ണ റസിഡന്റസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.