മലയിൻകീഴ്:സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ലഭിക്കുന്നില്ലെന്ന് പരാതി.മലയിൻകീഴ്,വിഴവൂർ,അന്തിയൂർക്കോണം തുടങ്ങിയ റേഷൻ കടകൾക്കെതിരെയാണ് പരാതി.റേഷൻ കടകളിൽ ലോഡെത്തുന്നില്ലെന്ന പരാതി ഐ.ബി.സതീഷ്.എം.എൽ.എ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.തുടർന്ന് ഇന്നലെ കുന്നംപാറയിലെ ഗോഡൗൺ സന്ദർശിച്ച കളക്ടർ കെ.ഗോപാലകൃഷ്ണൻ സ്ഥിതിഗതികൾ വിലയിരുത്തി.