തിരുവനന്തപുരം: കൊവിഡ് ദുരിതകാലത്ത് ഒറ്റപ്പെട്ടവർക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ആരോഗ്യ - സുരക്ഷാ ജീവനക്കാർക്കും ആശ്വാസവുമായി ലോക് ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ. ചെയർമാൻ മുഹമ്മദ് ആസിഫ്, ചീഫ് കോ ഓർഡിനേറ്റർ പൂവച്ചൽ സുധീർ, മെമ്പർ ട്രസ്റ്റി സീനത്ത്, കോ - ഓർഡിനേറ്റർ സാബു സൈനുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും നൽകി. പൊലീസ് ഉദ്യോഗസ്ഥർക്കും ആശുപത്രി ജീവനക്കാർക്കും ഭക്ഷണമെത്തിച്ചതിനൊപ്പം മാസ്‌കുകളും സാനിട്ടൈസറും വിതരണം ചെയ്തു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം നാളെ പൊതു ഇടങ്ങൾ അണുവിമുക്തമാക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു.