ആറ്റിങ്ങൽ:അന്യ സംസ്ഥാന തൊഴിലാളികൾ ഓരോരുത്തർക്കും ആറ്റിങ്ങൽ നഗരസഭ പത്ത് കിലോ അരി സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചു.വാർഡ് കൗൺസിലർമാർ ആവശ്യമായ വ്യക്തതയോടെ നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് വിതരണം.ഞായറാഴ്ച വൈകുന്നേരത്തിനുമുൻപ് കൗൺസിലർമാർ ലിസ്റ്റ് നൽകണം.തിങ്കളാഴ്ച വീടുകളിൽ അരി എത്തിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.