kovalam

കോവളം :വിഴിഞ്ഞം സ്വദേശി സൗദി അറേബ്യയിൽ കുത്തേറ്റു മരിച്ചു. വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്റർ (32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ അൽകോബറിലെ റാക്ക എന്ന സ്ഥലത്താണ് സംഭവം . സ്വകാര്യ കോൺട്രാക്ടിംഗ് കമ്പനി ജീവനക്കാരനായ സന്തോഷ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയശേഷം സുഹൃത്തുക്കളായ രണ്ടു പേർക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിൽ കുത്തേറ്റു മരിച്ചതായാണ് വിവരം ലഭിച്ചത്. കൊല്ലം സ്വദേശി സക്കീർ എന്നയാൾ വാക്കേറ്റത്തിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മലയാളിയായ ജിജോ എന്നയാൾക്കും കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.