sri-chitar

തിരുവനന്തപുരം : കൊവിഡ് 19 ബാധിതരുടെ പരിശോധനാ ഫലം അന്തിമമായി സ്ഥിരീകരിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അനുമതി നൽകി. നിലവിൽ സ്ക്രീനിംഗ് ടെസ്റ്റിനുള്ള അംഗീകാരം മാത്രമാണ് ശ്രീചിത്രയ്‌ക്ക് ഉണ്ടായിരുന്നത്. ആലപ്പുഴ വൈറോളജി ലാബിലായിരുന്നു ഇതുവരെ അന്തിമ സ്ഥിരീകരണത്തിനായി അയച്ചിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ഉൾപ്പെടെ സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ പരിശോധന ആരംഭിച്ച ലാബുകൾക്ക് ഇതിനോടകം അന്തിമ ഫലം സ്ഥിരീകരിക്കാനുള്ള അനുമതിയുണ്ട്. ആദ്യ ഒരു ബാച്ച് ഫലം പരിശോധിച്ചു കഴിഞ്ഞാലാണ് അന്തിമ ഫലം സ്ഥിരീകരിക്കാനുള്ള അനുമതി ഐ.സി.എം.ആ‌ർ നൽകുന്നത്.