കഴക്കൂട്ടം: വിവിധക്ഷേമനിധിയിലെ അംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടും മത്സ്യതൊഴിലാളികളെ ഉൾപ്പെടുത്താത്തതിൽ തീരദേശമേഖലയിൽ ശക്തമായ പ്രതിക്ഷേധം. കൊവിഡ് 19 മായി ബന്ധപ്പെട്ട് മ​റ്റ്‌ മേഖലകളിൽ ഭാഗികമായി തൊഴിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മത്സ്യമേഖല പൂർണ്ണമായി നിലച്ചതോടെ തൊഴിലാളികൾ പട്ടിണിയിലാണ് . ഈ സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾക്ക് ധനസഹായമോ പലിശരഹിത വായ്പകളോ അടക്കമുള്ള ആശ്വാസ പദ്ധതികൾ നൽകണമെന്ന് കെ. പി. സി. സി എക്‌സിക്യൂ​ട്ടീവ് അംഗം എം.എ ലത്തീഫും കഠിനംകുളം ഗ്രാമപഞ്ചായത്ത്‌ കോൺഗ്രസ് പാർലമെന്ററി ലീഡർ ജോസ് നിക്കോളസും അധികൃതരോട് ആവശ്യപ്പെട്ടു