തിരുവനന്തപുരം:കൊവിഡ് 19 വൈറസ് ബാധ തമിഴ്‌നാട്ടിൽ കൂടുതൽ പടരുന്ന സാഹചര്യത്തിൽ തമിഴ്‌നാടുമായുള്ള അതിർത്തി പ്രദേശങ്ങളിൽ സൗത്ത് സോൺ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. സംസ്ഥാന അതിർത്തിയായ പാറശാലയിലെയും വെള്ളറട,ചെങ്കൽ, കളിയിക്കാവിള,കാരക്കോണം, കുന്നുമാമൂട്, നെട്ട എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകളിലുമാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളം, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു. വാഹന പരിശോധനയ്ക്കായി പൊലീസിനെ സഹായിക്കുന്ന റിക്രൂട്ട് പൊലീസ് സേനാംഗങ്ങളെയും ഡി.ഐ.ജി നേരിൽക്കണ്ടു. മതിയായ സുരക്ഷയും മുൻകരുതലും സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.