വെഞ്ഞാറമൂട് : രാവിലെ പുരയിടത്തിൽ പോയ യുവാവിനു നേരെ കാട്ടുപന്നിയുടെ ആക്രമണം. വെള്ളാനിക്കൽ സ്വദേശിയായ അഭിലാഷിനാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ പന്നി ഓടിച്ചു തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ കൈക്കും കാലിനും പൊട്ടലുണ്ട്. വെള്ളാനിക്കലും സമീപ പ്രദേശങ്ങളിലും പന്നികൾ വ്യാപകമായ കൃഷി നാശനഷ്ടങ്ങളും മനുഷ്യരെ ആക്രമിക്കുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന്റെ കാലിൽ പ്ലാസ്റ്ററിട്ടു.