കല്ലമ്പലം:നഗരൂർ മുണ്ടയിൽകോണം മദ്ര‌സയ്ക്ക് സമീപത്തെ വീട്ടിൽ ആൾക്കൂട്ടമെന്ന വ്യാജസന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ച നഗരൂർ സ്വദേശിയെ പിടികൂടി. മുണ്ടയിൽകോണം സൽമ വില്ലയിൽ ഷജീറിനെ(39)യാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. വഴി യാത്രയ്ക്കിടെ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടന്നായിരുന്നു സന്ദേശം. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സ്റ്റേഷനിൽ വിവരം ലഭിച്ചത്. തുടർന്ന് പൊലീസെത്തി അന്വേഷിച്ചപ്പോൾ കണ്ടത് പണി തീരത്ത വീടും വീട്ടുടമയെയുമായിരുന്നു. കബളിക്കപ്പെട്ടെന്ന് മനസിലാക്കിയ പൊലീസ് കാൾ വന്ന നമ്പരിലേക്ക് വിളിച്ചെങ്കിലും അറ്റൻഡ് ചെയ്‌തില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ വിലാസം കണ്ടെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.വ്യക്തി വെെര്യാഗത്തിലായിരുന്നു യുവാവിന്റെ ഫോൺ വിളിയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.