money

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് ബാങ്ക് അക്കൗണ്ടിലെ പണം പോസ്റ്റുമാൻ വീട്ടിലെത്തിക്കും. ആധാറുമായി ലിങ്ക് ചെയ്ത അക്കൗണ്ടാവണം. പോസ്റ്റൽ വകുപ്പിന്റെ ആധാർ എനാബിൾഡ് പേയ്മെന്റ് സർവീസാണിത്. ബയോമെട്രിക് സംവിധാനത്തിലൂടെ വ്യക്തിയെ തിരിച്ചറിഞ്ഞ ശേഷമാണ് പണം നൽകുക.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് വഴി പെൻഷൻ വാങ്ങുന്ന കേന്ദ്ര സർവീസിലെ പെൻഷൻകാർക്കും തുക വീട്ടിൽ എത്തിച്ചു കൊടുക്കും. ട്രഷറികൾ വഴി പെൻഷൻ ലഭിക്കുന്ന 30,000 ഓളം സംസ്ഥാന പെൻഷൻകാർക്കും മണി ഓർഡർ ആയി പോസ്റ്റ്മാൻ പണം വീട്ടിലെത്തിക്കും. ക്ഷേമപെൻഷൻ വിതരണം ചെയ്യാനും പോസ്റ്റ് ഓഫീസിനെ സംസ്ഥാനം ഏല്പിച്ചിട്ടുണ്ട്.