തിരുവനന്തപുരം : ഇന്നലെ ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി രോഗവിമുക്തി നേടി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയുടെ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവായത്.ഇതിനെ തുടർന്ന് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്‌തു.28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതുവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. നിസാമുദ്ദീനിൽ നിന്നും ജില്ലയിലെത്തിയ 11 പേരിൽ 9പേരുടെ പരിശോധനാഫലവും ലഭിച്ചു. അവ നെഗറ്റീവ് ആണ്.
ഇന്നലെ ജില്ലയിൽ പുതുതായി 289 പേർ രോഗനിരീക്ഷണത്തിലായി. 938 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ഇന്നലെ പോസിറ്റീവ് കേസുകളില്ലാത്തത് വീണ്ടും ആശ്വാസമായി. ഇന്നലെ 93 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.ആകെ അയച്ച 1995 സാമ്പിളുകളിൽ 1712 പരിശോധനാഫലം ഇതുവരെ ലഭിച്ചു. ഇന്നലെ ലഭിച്ച 172 പരിശോധനാഫലവും നെഗറ്റീവാണ്. ജില്ലയിൽ 16689 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. വിവിധ ആശുപത്രികളിൽ ഇന്നലെ രോഗ ലക്ഷണങ്ങളുമായി 30 പേരെ പ്രവേശിപ്പിച്ചു.17പേരെ ഡിസ്ചാർജ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 45 പേരും ജനറൽ ആശുപത്രിയിൽ 23 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 8 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ രണ്ട് പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.ടി ആശുപത്രിയിൽ 8 പേരും കിംസ് ആശുപത്രിയിൽ 7 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 7 പേരും ഉൾപ്പെടെ 101 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 86 പേരെയും വിമെൻസ് ഹോസ്റ്റലിൽ 42 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 45 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്ര്യൂട്ടിൽ 13 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 173 പേരെയും വിഴിഞ്ഞം സെന്റ് മേരീസ് സ്കൂളിൽ 103 പേരെയും പൊഴിയൂർ എൽ.പി സ്കൂളിൽ 72 പേരെയും പൊഴിയൂർ സെന്റ് മാതാ സ്കൂളിൽ 73 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 653 പേർ നിരീക്ഷണത്തിലുണ്ട്.