തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ പള്ളിത്തുറ വാർഡിലെ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ വരുന്ന ഹൗസിംഗ് കോളനികൾ, ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അണുനാശിനി തളിച്ചു തുടങ്ങി. ഇതോടൊപ്പം കമ്മ്യൂണിറ്റി കിച്ചണിൽ നൽകാനുള്ള ഭക്ഷ്യധാന്യങ്ങളും ശേഖരിക്കുന്നുണ്ട്. 34 ക്യാമ്പുകളിലായി 320 ഓളം അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകിവരുന്നു. കുളത്തൂർ ശ്രീനാരായണ സ്കൂളിലാണ് നാല് വാർഡുകൾ ഉൾപ്പെടുത്തിയുള്ള കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. പള്ളിത്തുറ വാർഡിലെ വിവിധ സഹായങ്ങൾക്ക് 8089620658 എന്ന നമ്പറിൽ ബന്ധപ്പെടാം.