വെള്ളറട : യുവാവ് നെയ്യാറിലെ കീഴാറൂർ ശാസ്താംകുഴി കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. വിഴിഞ്ഞം കിടാരക്കുഴി വൈഷ്ണവ് ഭവനിൽ പരേതനായ ശശിധരൻ -സുധ ദമ്പതികളുടെ മകൻ വൈഷ്ണവ് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.കിഴാറൂർ കുറ്റിയാണിക്കാടുള്ള ബന്ധുവീട്ടിൽ മാതാവിനോടൊത്ത് വന്നതായിരുന്നു.ഇതിനിടയിലാണ് കുളിക്കാനിറങ്ങിയത്. നീന്തൽ അറിഞ്ഞുകൂടാത്ത വൈഷ്ണവ് മുങ്ങി താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ആര്യങ്കോട് പൊലീസും രക്ഷാപ്രവർത്തനം നടത്തി പെരുങ്കടവിള സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് സംസ് കരിക്കും. സഹോദരൻ വിഷ്ണു രണ്ടരമാസം മുമ്പ് ഹൃദയാഘാതത്താൽ മരണമടഞ്ഞിരുന്നു.