ചിറയിൻകീഴ് :ചിറയിൻകീഴിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പടുത്തുയർത്തിയവരിൽ ഒരാളും, സി.പി. എമ്മിന്റെ സമരങ്ങളിലെ നേതൃത്വപരമായ പങ്കുവഹിച്ചതുമായ വലിയകട മുക്കാലുവട്ടം ഊരാൻകുടി വീട്ടിൽ ശ്രീനിവാസൻ (98) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: പരേതനായ വിജയൻ, സുമിത്രൻ, വസുന്തരൻ, വസന്ത, വിജയകുമാരി, നാഗപ്പൻ (കയർഫെഡ്), ജയൻ (ഗൾഫ്), ജയശ്രീ. മരുമക്കൾ: സുശീല, ഉഷ, സുനിത, പരേതനായ ബാബു, അശോകൻ, ലിജി, സന്ധ്യ.
ശ്രീനിവാസന്റെ നിര്യാണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ അനുശോചിച്ചു..