corona

ന്യൂയോർക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും മലയാളികള്‍ മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഏഞ്ചനാട്ട് ന്യൂയോര്‍ക്കിലാണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയാണ് സൗദിയില്‍ മരിച്ചത്.ഇതോടെ അമേരിക്കയില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം മൂന്നായി. ലോകത്തിലെ ആകെ രോഗികളുടെ നാലിലൊന്നും അമേരിക്കയിലാണ്. ഇതുവരെ എണ്ണായിരത്തി നാന്നൂറ്റി നാല്‍പത്തിനാലുപേര്‍ മരിച്ചു. ഇന്നലെ മാത്രം ആയിരത്തി നാല്‍പതു മരണ സംഭവിച്ചു. രോഗികളുടെ എണ്ണം മൂന്നുലക്ഷത്തി പതിനായിരം കടന്നു. വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നത് ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ ഒരോ രണ്ടര മിനുട്ടിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കുമോ വെളിപ്പെടുത്തി. അടിയന്തര സഹായത്തിന് ന്യൂയോര്‍ക്കില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.