ന്യൂഡൽഹി: ഡൽഹിയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴ് മലായാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് നഴ്സുമാരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നേരത്തെ ഇവിടത്തെ 4 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബയ് അടക്കമുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് ബാധിച്ച് മലയാളി നഴ്സുമാർ നേരത്തെ തന്നെ നിരീക്ഷണത്തിലാണ്.