നെയ്യാറ്റിൻകര: യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിലും പരിസര പ്രദേശത്തും 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് അഡ്വ.എസ്.പി. സജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. അതിയന്നൂർ മണ്ഡലം പ്രസിഡന്റ് ഋഷി.എസ്. കൃഷ്ണൻ, താന്നിമൂട് കെ.ജെ. അഭിജിത്ത്, ആറാലുംമൂട് ഷഫീക്ക് എന്നിവർ പങ്കെടുത്തു.