ചെന്നൈ: തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച 75 കാരന്‍റെ സംസ്‍കാരം നടന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ച്. സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് 50ല്‍ അധികം പേരാണ്. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്കാരം നടന്നത്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കും. ഇന്ന് രാവിലെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 5
പേരാണ് മരിച്ചത്.