കാട്ടാക്കട:കോവിഡ് 19പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നോർത്ത് കൊല്ലോട് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനയംകോട്,മൈലക്കോണം,മേച്ചറ,കൊല്ലോട്,പാപ്പാറ,മുള്ളുമല,പ്രദേശങ്ങളിൽ ഭക്ഷ്യധാന്യക്കിറ്റ്,മാസ്ക്ക്,ഹോമിയോ പ്രതിരോധമരുന്ന് എന്നിവ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തംഗം അൻസജിതാറസ്സൽ,ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ.ബൈജു,ഗ്രാമ പഞ്ചായത്തംഗം ആർ.ജോസ്,ഡോ.യദുകൃഷ്ണൻ,അസോസിയേഷൻ പ്രസിഡന്റ് സുരേഷ്,സെക്രട്ടറി ജെ.ശുഭ,സി.വേണു,മണികണ്ഠൻ നായർ എന്നിവർ പങ്കെടുത്തു.