നെയ്യാറ്റിൻകര : കൊവിഡ്-19 ബാധ സംശയിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒരാളെക്കൂടി നിരീക്ഷണത്തിലാക്കി. ശനിയാഴ്ച രോഗ ബാധ സംശയിച്ച് പത്തുപേർ ജനറൽ ആശുപത്രി ഒ.പിയിൽ ചികിത്സ തേടിയിരുന്നു. പാറശാല സ്വദേശിയാണ് ഐസൊലേഷൻ വാർഡിൽ ചികിത്സ തേടിയത്. ഇപ്പോൾ തന്നെ കൊല്ലം സ്വദേശി നിരീക്ഷണത്തിലുണ്ട്. പാറശാല സ്വദേശിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മൂന്നുദിവസത്തിനിടെ എട്ടുപേർ രോഗമില്ലെന്നുകണ്ട് ആശുപത്രി വിട്ടു. ചികിത്സയിലുള്ള കൊല്ലം സ്വദേശി രണ്ടാഴ്ചയായി ഐസൊലേഷൻ വാർഡിലാണ്. ഇവരുടെ കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവാണ്. തു

ടർ നിരീക്ഷണത്തിലാണ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊവിഡ് കെയർ സെന്റർ തുടങ്ങുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് കെ. ആൻസലൻ എം.എൽ.എ അറിയിച്ചു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് കെയർ സെന്റർ തുടങ്ങും. നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത്‌ മുന്നൂറോളം പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ രണ്ടിടങ്ങളിൽ താത്കാലിക നിരീക്ഷണ കേന്ദ്രമൊരുക്കിയിട്ടുണ്ട്. പൊഴിയൂർ മത്സ്യബന്ധന മേഖലയിലാണ് രണ്ടു നിരീക്ഷണ കേന്ദ്രങ്ങൾ.