നെയ്യാറ്റിൻകര: വെള്ളറട സി.എസ്.സി അക്ഷയ കേന്ദ്രത്തിലെ ബിനുകുമാറിന്റ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കുള്ള പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്‌തു. പെൻഷൻ തുക പിൻവലിക്കാനുള്ള അവസരം സി.എസ്.സി അക്ഷയയിലും ഒരുക്കിട്ടുണ്ട്. ഗവൺമെന്റ് നൽകിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും അനുസരിച്ചാണ് വിതരണം നടക്കുന്നത്.