നെയ്യാറ്റിൻകര: ചെങ്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കിസാൻ സഭ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി കർഷകരിൽ നിന്നും ശേഖരിച്ച പച്ചക്കറികൾ കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗം എ. മോഹൻദാസ് പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറിന് കൈമാറി. ചെങ്കൽ പഞ്ചായത്തിലെ കർഷകരിൽ നിന്നും കിസാൻസഭ മണ്ഡലം കമ്മിറ്റി നേരിട്ട് ശേഖരിച്ച പച്ചക്കറികളും അനുബന്ധ ഉത്പന്നങ്ങളുമാണ് നൽകിയത്. ചടങ്ങിൽ കിസാൻസഭ മണ്ഡലം സെക്രട്ടറി രവികുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. വിശ്വനാഥൻ നാടാർ, മണ്ഡലം കമ്മിറ്റിയംഗം കെ. ഭാസ്കരൻ, ലോക്കൽ കമ്മിറ്റിയംഗം വട്ടവിള ഷാജി, റസൽ തുടങ്ങിയവർ പങ്കെടുത്തു.