ആര്യനാട് : ജനമൈത്രി പൊലീസും എസ്‌.സി, എസ്‌.ടി മോണിറ്ററിംഗ് കമ്മിറ്റിയും ചേർന്ന് സ്റ്റേഷൻ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങൾ നൽകി. തൊളിക്കോട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകൾക്കാണ് ഒരു ദിവസം ആഹാരം ഒരുക്കുന്നതിനുള്ള ഭക്ഷ്യധാന്യങ്ങൾ നൽകിയത്. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹനന്റെയും ഇൻസ്‌പെക്ടർ എം. യഹിയയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സമിതി അംഗങ്ങളുടെയും നേതൃത്വത്തിലാണ് സാധനങ്ങൾ കൈമാറിയത്. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം, ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം, ആർ.സി. വിജയൻ, വെള്ളനാട് ശ്രീകണ്ഠൻ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി.