ശ്രീനഗർ: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ കാശ്മീരിലെ കേറാന്‍ മേഖലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. ഇന്നലെ തെക്കന്‍ കാശ്മീരിലെ ബത്പാരയില്‍ നാലുഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.