നെയ്യാറ്റിൻകര: അതിയന്നൂർ, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്ലാവിള പുതിച്ചൽ യു.പി സ്‌കൂളുകളിലും തെങ്കവിള ക്ഷേത്രത്തിനു സമീപവും നടന്നുവരുന്ന കമ്മ്യൂണിറ്റി കിച്ചണുകളിൽ നെല്ലിമൂട് വനിതാ സഹകരണസംഘം ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്‌തു. കോട്ടുകാൽ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ടി. സജിയും അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ടി. ബീനയും, സംഘം പ്രസിഡന്റ് എൻ. ശാന്തകുമാരിയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി. നെല്ലിമൂട് പ്രഭാകരൻ, കെ. ചന്ദ്രലേഖ, എ.ആർ. ഉഷകുമാരി, ടി.എസ്. ബിനു, എ.എസ്. സജിതകുമാരി, എസ്. ശോഭ, സുജ.എ.ഒ, എ. അനിത, ആർ. സുലോചന,
വി.ആർ.രശ്‌മി, എ. റഹ്മത്തുള്ള, ബി.ബി. സുനിതാറാണി, എം.കെ. റിജേഷ്, സജികുമാർ, ജെ.എസ്. ജിബികുമാർ, വി.പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.