ഉഴമലയ്ക്കൽ: എ.ഐ.വൈ.എഫ് പറണ്ടോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറണ്ടോട് പൊതുനിരത്തുകൾ, റേഷൻ കടകൾ, ബാങ്ക്, വാഹനങ്ങൾ എന്നിവ അണുവിമുക്തമാക്കി. അരുവിക്കര മണ്ഡലം സെക്രട്ടറി ഷിജു പുറുത്തിപ്പാറ, ലോക്കൽ സെക്രട്ടറി അൽ അമീൻ, പ്രസിഡന്റ് റിജാസ്, ആഷിക്.ബി.സജീവ് , ഉമർ, എം.എസ്. വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി. ഉഴമലയ്ക്കൽ മേഖലാ കമ്മിറ്റിക്ക് കീഴിലെ പരുത്തിക്കുഴി, അയ്യപ്പൻ കുഴി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്‌തു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ. എസ്.ലാൽ, എ.ഐ.വൈ.എഫ് ലോക്കൽ സെക്രട്ടറി, അമൽ കുമാർ മണ്ഡലം കമ്മിറ്റി അംഗം ഷൈൻ കുമാർ, പരുത്തിക്കുഴി യൂണിറ്റ് പ്രസിഡന്റ് രാജേഷ് സെക്രട്ടറി കണ്ണൻ, അയ്യപ്പൻ കുഴി യൂണിറ്റ് പ്രസിഡന്റ് അഭിറാം, സെക്രട്ടറി മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.