മുടപുരം ലോക്ക് ഡൗൺ കാരണം ഹോട്ടലുകൾ അടച്ചപ്പോൾ പ്രഭാത ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആവശ്യസർവീസ് ജീവനക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, ചരക്കു ലോറി തൊഴിലാളികൾ അടക്കമുള്ളവർക്ക് എ.ഐ.വൈ.എഫ് ചിറയിക്കീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐയുടെ സഹായത്തോടെ നടത്തുന്ന പ്രഭാതഭക്ഷണ പരിപാടി ശ്രദ്ധേയവും ജീവകാരുണ്യവും ജനകീയവുമാകുന്നു. ഒരു ദിവസം നൂറുകണക്കിന് ആൾക്കാർക്ക് ഒരു കൈതാങ്ങായി മാറിയ പ്രഭാതഭക്ഷണം ഒരാഴ്ചയായി നൽകി വരുന്നുണ്ട്. നാഷണൽ ഹൈവേയിലെ കോരാണി ജംക്ഷനിലെ ബസ്സ് സ്റ്റോപ്പിൽ രാവിലെ 7മണിമുതൽ 9 മണിവരെയാണ് പ്രഭാതഭക്ഷണം നൽകുന്നത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമനയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്.
.