thee

വെഞ്ഞാറമൂട്. എക്കോ ടൂറിസം പദ്ധതി പ്രദേശമായ വെള്ളാണിക്കൽ പാറമുകളിൽ തീപിടിത്തം. 150 ഏക്കർ സ്ഥത്തെ കുറ്റിചെടികൾ കത്തി നശിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. ശക്തമായ കാറ്റിൽ തീ ആളിപടർന്ന് 150 ഏക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചു. വിവരമറിഞ്ഞ് വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ഒട്ടനവധി ചെറു വന്യ ജീവികളെ ചത്ത നിലയിൽ കണ്ടെത്തി. ഒരു മാസത്തിനുള്ളിൽ നിരവധി തവണ ഇവിടെ തീപിടുത്തമുണ്ടായതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു.